X

കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകള്‍ ശരിയല്ല, ജാഗ്രതയിലൂടെ നേരിടണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും കൃത്യതയില്ലാത്തതാണെന്നും
ഇടക്കിടെ മാറി മറിയുന്നതു കൊണ്ട് ശക്തമായ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. കണ്ണൂരിലെ മഴ ദുരിതബാധിത മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പുറത്തുവരുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശരിയല്ല. നാലു ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ട് അത് പെട്ടെന്നു പിന്‍വലിച്ചു. പിന്നീട് ഇന്ന് വീണ്ടും എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അലര്‍ട്ട് പ്രഖ്യാപിച്ചതു കൊണ്ട് കാര്യമില്ല. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ മുന്നറിയിപ്പുകള്‍ പാലിച്ച് ഒറ്റക്കെട്ടായി പ്രതികൂല സാഹചര്യങ്ങളെ നേരിടണമെന്നും മന്ത്രി പറഞ്ഞു.

Chandrika Web: