X

റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ച സംഭവം: പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചു; ഏറ്റുപറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുഴിയില്‍ വീണ് ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ അതിയായ ദുഃഖമുണ്ട്. അപകടം സംഭവിച്ച റോഡില്‍ 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീടാറിങ് നടത്തുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

റോഡ് അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. മരണം ഉണ്ടാവാന്‍ പാടില്ലാത്തതും ദുഃഖകരവുമാണ്. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കും. റോഡ് വീണ്ടും ടാര്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൊതുമരാമത്ത് റോഡില്‍ കുഴിയില്ല എന്ന മന്ത്രിയുടെ മുന്‍ പ്രസ്താവനയെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ഈ ചോദ്യം ചോദിക്കാന്‍ നിങ്ങളെ ചിലര്‍ ചുമതലപ്പെടുത്തിയതാകുമെന്നായിരുന്നു അദ്ദേഹത്തന്റെ മറുപടി.

Chandrika Web: