തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതയിലെ കുഴികള്‍ അടക്കാത്ത കരാറുകാര്‍ക്കും അവര്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ കേരളത്തിലെ കേന്ദ്രമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയപ്പെടുന്നത്. ദേശീയപാതയിലെ പ്രശ്‌നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ സാധിക്കില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു.
ഇന്നലെ രാത്രി പത്തരയോടെയാണ് നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) മരിച്ചത്. കുഴിയില്‍ വീണയുടന്‍ ഹാഷിമിന്റെ ദേഹത്ത് അജ്ഞാത വാഹനം കയറിയിറങ്ങുകയായിരുന്നു.