കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് കരുതുന്നത്.
ബുധനാഴ്ച രാവിലെ കൊല്ലം കടക്കലിലെ വീട്ടിലാണ് സുജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്. കിടപ്പുമുറിയില്‍ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ചതിന് ശേഷമാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടുവര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനായിരുന്നു.