X

മൂന്നു മാസത്തിനിടെ മൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കും; പ്രളയക്കെടുതിക്കിടെ മന്ത്രിയുടെ വിദേശയാത്ര വിവാദമാകുന്നു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വലയുമ്പോള്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിദേശയാത്ര നടത്താനുള്ള തീരുമാനം വിവാദമാകുന്നു. അടുത്ത മൂന്നു മാസത്തിനിടെ ജപ്പാന്‍, സിംഗപൂര്‍, ചൈന എന്നീ രാജ്യങ്ങളാണ് മന്ത്രി സന്ദര്‍ശിക്കുന്നത്.

ടൂറിസം എക്‌സ്‌പോ, ട്രാവല്‍ മാര്‍ട്ട് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് വിദേശ യാത്ര നടത്തുന്നത്. ഇതിന് പൊതുഭരണ വകുപ്പ് അനുമതി നല്‍കി. പ്രളയക്കെടുതിയില്‍ സംസ്ഥാനം വലയുമ്പോള്‍ മന്ത്രി യാത്ര നടത്തുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി പല കോണുകളില്‍ നിന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ സജീവമായി നില്‍ക്കേണ്ട സാഹചര്യത്തില്‍ മന്ത്രി വിദേശയാത്ര നടത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് ആക്ഷേപം.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നതിലെ അനൗചിത്യം പരക്കെ ചൂണ്ടിക്കാട്ടുന്നു.

chandrika: