തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി ഡിജിപി ഇന്ന് എടുക്കും. പൂരം നടക്കുമ്പോള്‍ റവന്യൂ മന്ത്രി കെ.രാജന്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നു. എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.
വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങള്‍ തൃശ്ശൂരിലെ BJP സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.