ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ അപമാനിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ്‌സിങ്. തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറുമായി ബന്ധമുള്ളതു കൊണ്ട് റോഹിന്‍ഗ്യകളെ പാകിസ്താന്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. റോഹിന്‍ഗ്യകള്‍ ഇന്ത്യ വിടണമെന്നും ഇനിയും നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഹിന്‍ഗ്യകള്‍ നിയമപരമായല്ല ഇന്ത്യയില്‍ താമസിക്കുന്നത്. അവര്‍ രാജ്യത്തിന്റെ സുരക്ഷയ്്ക്ക് ഭീഷണിയാണ്. നിയമത്തിനും മുകളിലല്ല മനുഷ്യത്വം. റോഹിന്‍ഗ്യകളോട് അനുഭാവം പുലര്‍ത്തുന്ന ചില നേതാക്കളുണ്ട്. അഭയാര്‍ത്ഥികളോട് പാകിസ്താനില്‍ പോകാന്‍ അവര്‍ പറയണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റോഹിന്‍ഗ്യകളെ നാടുകടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് ഭീകര ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്. നാല്‍പ്പതിനായിരത്തോളം റോഹിന്‍ഗ്യകളാണ് ഇന്ത്യയില്‍ താമസിക്കുന്നത്.