കുത്തേറ്റ് കൊല്ലപ്പെട്ട യുവവനിതാഡോക്ടര്‍ക്ക് എക്‌സ്പീരിയന്‍സ് കുറവാണെന്ന ന്യായം ചമച്ച ആരോഗ്യമന്ത്രിക്കെതിരെ പ്രതികരണം രൂക്ഷം. കൊല്ലപ്പെട്ടത് ഡോക്ടര്‍മാരുടെ കഴിവുകേടെന്ന രീതിയിലാണ് മന്ത്രി വീണ സംസാരിച്ചത്. പൊലീസ് ഹാജരാക്കിയ പ്രതി സന്ദീപിനെ വിലങ്ങണിയിക്കാത്ത തെറ്റ് അംഗീകരിക്കാന്‍ സര്‍ക്കാരോ ആഭ്യന്തരവകുപ്പോ തയ്യാറാകാതിരിക്കെയാണ് ഡോക്ടര്‍മാരെ മൊത്തം അവഹേളിക്കുന്ന വീണയുടെ യുക്തി. അതേസമയം ഡോക്ടര്‍മാര്‍ ആരംഭിച്ച പണിമുടക്ക് പലയിടത്തും രോഗികളെ വലക്കുന്നു. കിടപ്പുരോഗികളെ മാത്രമേ ചികിസിക്കാന്‍ തയ്യാറാവുന്നുള്ളൂ. ഒ.പി പലയിടത്തും നിലച്ചു. മന്ത്രിയുടെ പ്രസ്താവന തികഞ്ഞ നിരുത്തരവാദപരമാണെന്ന് ഐ.എം.എകുറ്റപ്പെടുത്തി.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഡോക്ടര്‍മാര്‍: പണിമുടക്ക് രോഗികളെ വലക്കുന്നു
Tags: IMA VEENAGEORGEnews