X

ഒപ്പിട്ടു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുടെ കൂമ്പാരം; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം

കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പിന്റെ പിടിച്ചുലക്കിയ വിവാദ സര്‍ക്കുലറിന് പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാഭ്യാസ മന്ത്രി ഒപ്പിട്ടു നല്‍കിയ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവാണ് മന്ത്രി സി.രവീന്ദ്രനാഥിനെ പുതിയ വിവാദത്തിലേക്ക് വീഴ്ത്തിയത്.
കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ ലഭിച്ചതിന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ അക്ഷര തെറ്റുകളുടെ കൂമ്പാരമാണുള്ളത്.
സര്‍ട്ടിഫിക്കറ്റ് എന്നുവേണ്ടിടത്ത് സര്‍ഫിസിക്കേറ്റ് എന്നും പ്രസന്‍ന്റഡ് എന്നുള്ളടത്ത് പ്രസ്റ്റന്‍ന്റഡ് എന്നുമാണ് എഴുതിയിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.പി ഇന്ദിരാദേവിയും ഒപ്പിട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് കടുത്ത തെറ്റുകള്‍ വന്നിരിക്കുന്നതെന്നാണ് വിഷയം ഗുരുതരമാക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് വിതരണം ചെയ്തതെന്നാണ് വിവരം.
മന്ത്രിക്ക് വന്ന പിഴ ഇതിനികം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. സാക്ഷര കേരളത്തെ പറയിപ്പിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റെന്നും, സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കലായിരുന്നു ഇതിലും നല്ലതെന്നും, തുടങ്ങിയ പോസ്റ്റുകളാണ് വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ചു വരുന്നത്.


നേരത്തെ ബി.ജെ.പി താത്വിക ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മദിന ആഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്ന് അരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര രംഗത്തെത്തുകയും ഉണ്ടായി.
ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടും സി.രവീന്ദ്രനാഥിനെതിരെ വിവിവാദമുയര്‍ന്നിരുന്നു.

chandrika: