വീണക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ബാലഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ഉയര്‍ന്നുവന്ന നികുതി വെട്ടിപ്പ് പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നിര്‍ദ്ദേശം. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരിശോധിക്കുക എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റാകും പരിശോധന നടത്തുന്നത്. വീണ ഐജിഎസ്ടി അടച്ചത് പരിശോധിക്കണമെന്നായിരുന്നു പരാതി.

വിവാദ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ പിന്നെയും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ പണത്തിന്റെ 18% ടാക്‌സ് 30.96 ലക്ഷം രൂപ ടാക്‌സ് അടക്കേണ്ടതുണ്ട്. എന്നാല്‍ ഇത് അടച്ചതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് ഇത് പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ് എന്ന ആരോപണവും ഉയരുന്നു.

webdesk11:
whatsapp
line