ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിനെതിരെ സംഘപരിവാറിന്റെ സ്ഥിരം അടവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. അതിര്‍ത്തി കാക്കുന്ന സൈനികരുടെ പേരില്‍ കര്‍ഷക സമരത്തെ രാജ്യദ്രോഹമാക്കി മാറ്റാനാണ് മന്ത്രിയുടെ ശ്രമം.
‘ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് എന്റെ ചുമതലയാണ്. റെയില്‍വേ ട്രാക്കുകളില്‍ ഇരിക്കുന്നവര്‍, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ല.’-കര്‍ഷകര്‍ക്കയച്ച കത്തില്‍ കേന്ദ്രമന്ത്രി പറയുന്നു.
അതിനിടെ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും അത് വിലക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അന്തിമ വിധി വരുന്നത് വരെ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൂടെ എന്നും കോടതി ആരാഞ്ഞു.