കുമളിയില്‍ വച്ച് അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ്, അങ്ങനെ ചെയ്യുന്നത് അവരുടെ താല്പര്യമാണ് അദ്ദേഹം പറഞ്ഞു.
മയക്കുവെടി വെച്ച അരിക്കൊമ്പനെ കഴിഞ്ഞദിവസം പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. കുമളിയില്‍ വെച്ച് പൂജയോടെ ആയിരുന്നു സ്വീകരിച്ചത്. ഇത് ചര്‍ച്ച ആയതോടെയാണ് മന്ത്രിയുടെ പ്രതികരണം.