മിനി ഊട്ടിയില്‍ വന്‍ അഗ്‌നിബാധ. ഏകദേശം 4 ഏക്കറോളം വരുന്ന കുത്തനെയുള്ള പറമ്പ് കത്തി നശിച്ചു. വ്യാഴം രാത്രി 8 മണിയോടെയാണ് സംഭവം. പറമ്പിലെ തെങ്ങിന്‍ തൈകളും റബ്ബര്‍ തൈകളും കത്തി നശിച്ചു. മലപ്പുറം അഗ്‌നി രക്ഷാനിലയത്തില്‍ നിന്നും ജീവനക്കാര്‍ എത്തുമ്പോള്‍ പറമ്പിലെ മരങ്ങളും തൈകളും കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
കുത്തനെയുള്ള പറമ്പ് ആയതിനാല്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ റോഡില്‍ നിന്നും നൂറു മീറ്ററോളം താഴ്ചയിലേക്ക് കയറില്‍ പിടിച്ചു ഇറങ്ങി നിന്നാണ് തീ അണച്ചത്. പച്ചിലക്കാടുകള്‍ക്ക് അടക്കം തീ പിടിച്ചു. വന്‍ പുകപടലം ആയതിനാല്‍ തീ അണക്കാന്‍ അഗ്‌നിരക്ഷാ ജീവനക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടു. മലപ്പുറത്തു നിന്നും 2 യൂണിറ്റും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് 2 മണിക്കൂറോളം കഠിന പരിശ്രമത്തിലൂടെ പൂര്‍ണമായും അണച്ചു.