ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു.നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിൽനിന്ന് 21 കിലോമീറ്റർ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെയാണ് അപകടമുണ്ടായത്.എത്ര പേർ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നു വ്യക്തമല്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.