പരിശുദ്ധ ഹജ്ജ് കര്‍മങ്ങളുടെ പ്രാരംഭമായി ഇന്ന് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കും. രാത്രിയോടെയാണ് യാത്ര ആരംഭിക്കുക. മിനാതാഴ് വരയെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാര്‍ മിനായിലെത്തിയ ശേഷം അറഫയിലേക്ക് യാത്ര തിരിക്കും. സ്വദേശികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യങ്ങളും വേറെയുണ്ട്. മിനായില്‍ ഒരുദിവസം രാപ്പാര്‍ത്ത ശേഷം അറഫയിലേക്ക് തിരിക്കും. ഹജ്ജിന്റെ പ്രധാനസംഗമമായ അറഫാസംഗം ചൊവ്വാഴ്ചയാണ്. അതിന് ശേഷം മുസ്ദലിഫയിലെത്തിയാണ് മിനയിലേക്ക് വീണ്ടും തിരിക്കുക. ബുധനാഴ്ചയാണ് ഇത്തവണ ഗള്‍ഫില്‍ ബലിപെരുന്നാള്‍. ശക്തമായ ചൂടാണ് ഇപ്പോള്‍ ഗള്‍ഫിലെ മക്കയിലും പരിസരങ്ങളിലുമുള്ളത്. രണ്ടുലക്ഷത്തോളം ടെന്റുകളാണ് ആധുനിത സൗകര്യങ്ങളോടെ മിനയില്‍ ഒരുക്കിയിട്ടുള്ളത്. 18 ലക്ഷം ഹാജിമാരാണ് ഇത്തവണ മക്കയിലെത്തിയിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് 1,75025 ഹാജിമാരാണ് ഇത്തവണ എത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് 11,252 പേര്‍.