കോഴിക്കോട്: സ്ത്രീശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ഫാറൂഖ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ മിന ഫര്‍സാന. കോളേജിലെ വുമണ്‍ സെല്ലും യൂണിയനും ഒത്തൊരുമിച്ച് നല്ല പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ശ്രമിക്കുമെന്നും മിന പറഞ്ഞു. ഫാറൂഖ് കോളേജിലെ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മലപ്പുറം മോങ്ങം സ്വദേശിനിയായ മിന ഫര്‍സാന.
കോളേജില്‍ മറ്റുള്ളവര്‍ ഉന്നയിക്കുന്നതുപോലുള്ള ലിംഗസമത്വം ഇല്ലെന്ന അഭിപ്രായം തനിക്കില്ല. അങ്ങനെ ഒരു സ്ഥിതി വിശേഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ മിന ഫര്‍സാന എന്നൊരു ചെയര്‍പേഴ്‌സണ്‍ ഫാറൂഖിനുണ്ടാകുമായിരുന്നില്ലെന്ന് മിന പറഞ്ഞു. കോളേജിലെ വുമന്‍സെല്ലും യൂണിയനും ഒത്തൊരുമിച്ച് നല്ല ചില പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നല്ല ഔട്ട്പുട്ട് ഉണ്ടാക്കുന്ന പരിപാടികളാണ് ലക്ഷ്യം വെക്കുന്നത്. പിന്നെ ക്രീയേറ്റീവ് ആയിട്ടുള്ള, കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കിയുള്ള പരിപാടികളും നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മിന കൂട്ടിച്ചേര്‍ത്തു.
ഞങ്ങളെ സ്വീകരിക്കാനും, തനിക്കെപ്പോഴും പ്ലാറ്റ്‌ഫോം തന്നിട്ടുള്ള പാര്‍ട്ടിയായിരുന്നു എം.എസ്.എഫ്. ഒരു പെണ്‍കുട്ടി എന്നതിലുപരി ഒരു ഫാറൂഖിയനായി അവര്‍ എന്നെ കണ്ടതുകൊണ്ടുതന്നെ തനിക്ക് കഴിഞ്ഞ രണ്ടു വര്‍ഷം വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും അത് തുടരാന്‍ കഴിയും എന്നുള്ള വലിയ പ്രതീക്ഷയുണ്ട്. മലബാറിലെ അലീഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജിലെ ഒരു െ്രെപം പോസ്റ്റിലിരിക്കുമ്പോള്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മിന കോളേജിലെ ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.