മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. മില്‍മയുടെ എല്ലായിനം കവര്‍പാലിനും വില കൂടും. സെപ്റ്റംബര്‍ 21 മുതലാണ് വര്‍ധന നിലവില്‍ വരുക. പാലിന് ലിറ്ററിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.
പ്രളയത്തിലുണ്ടായ നാശങ്ങളും കാലിത്തീറ്റയുടെ വിലവര്‍ധനയും കണക്കിലെടുക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു. വര്‍ധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനവും ക്ഷീര കര്‍ഷകര്‍ക്കാണ് ലഭിക്കുക. ഇതുപ്രകാരം 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും. ലിറ്ററിന് ഒരു പൈസ വീതം ഗ്രീന്‍കേരള മിഷനുവേണ്ടി മാറ്റിവയ്ക്കാനും ധാരണയായി. ഓണക്കാലമായതിനാലാണ് വില വര്‍ധന നടപ്പാക്കുന്നത് സെപ്റ്റംബര്‍ 21 ലേക്ക് നീട്ടിയിരിക്കുന്നത്.