സംസ്ഥാനത്ത് പാല്‍ വില 5 രൂപ വര്‍ധിക്കും. കര്‍ഷകര്‍ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിലവര്‍ധന എന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു.
പാല്‍ വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരമുണ്ടെന്നും ക്ഷീരകര്‍ഷകരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും പാല്‍ വില വര്‍ധിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ജനുവരി മുതല്‍ വില വര്‍ധന ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.