പ്രണയനൈരാശ്യത്തില്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ ഏല്‍പിച്ച് യുവാക്കള്‍ മാതൃകയായി. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ പാലക്കാട് നിന്ന് എറണാകുളത്തേക്ക് ലുലുമാള്‍ കാണാന്‍ പോയ യുവാക്കളാണ് വീട്ടുകാരെ ഏല്‍പിച്ചത്. ഷൊര്‍ണൂരില്‍നിന്ന് ട്രെയിന്‍ കയറിയ യുവാക്കള്‍ ട്രെയിനിലെ വാതിലിരികില്‍ പെണ്‍കുട്ടിയെ കണ്ടു. മങ്കര സ്വദേശി കളരിക്കല്‍ വിഷ്ണുവും കൂട്ടുകാരനായ പത്തിരിപ്പാല സ്വദേശി പള്ളത്തുപടി സുനില്‍കൃഷ്ണനും പെണ്‍കുട്ടി കരഞ്ഞുനില്‍ക്കുന്നത് കണ്ടു. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ യുവാക്കള്‍ സമാധാനിപ്പിച്ചു. ഇരുവരും ഭക്ഷണം വാങ്ങിനല്‍കി. പെണ്‍കുട്ടിയുമായി ലുലുമാളിലെത്തി. ഓഫായിരുന്ന ഫോണ്‍ വാങ്ങി വീട്ടുകാരെ വിളിച്ചപ്പോള്‍ അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയായിരുന്നു. കളമശ്ശേരിയിലെ പൊലീസ് സ്റ്റേഷനിലെത്തി മൂവരും. ഹോട്ടല്‍ജീവനക്കാരായ യുവാക്കള്‍ക്ക് പൊലീസ് അവധി അനുവദിപ്പിച്ച് താമസവും ഭക്ഷണവും നല്‍കി. ഇന്ന് ലുലുമാള്‍ സന്ദര്‍ശിച്ച് മടങ്ങാനിരിക്കുകയാണ് ഇരുവരും. 22ഉം 20ും വയസ്സ് പ്രായമുള്ളവരാണ്. പെണ്‍കുട്ടിക്ക് പതിനെട്ടും.പീഡനകഥകള്‍ കേട്ട് തഴമ്പിച്ച മലയാളികള്‍ക്ക് യുവാക്കളുടെ ഈ മാതൃകാപ്രവര്‍ത്തനം പലരുടെയും കണ്ണ് തുറപ്പിക്കാനുതകുമെന്ന ്തീര്‍ച്ച.