X

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ഉണ്ടെങ്കിലും ജോലിചെയ്യാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അതിഥി തൊഴിലാളി കോവിഡ് രോഗി ആണെങ്കിലും ജോലിചെയ്യാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അതിഥി തൊഴിലാളി കോവിഡ് രോഗി ആണെങ്കിലും അയാള്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ജോലിചെയ്യാമെന്ന് ഉത്തരവ്. എന്നാല്‍ താമസവും ജോലിയും കൂട്ടത്തിലാവരുതെന്നും ഉത്തരവിലുണ്ട്.

എന്നാല്‍, അ്ത്തരത്തില്‍ ഒരു ഉത്തരവുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ് കെജിഎംഒഎ അറിയിച്ചു. രോഗിക്ക് വിശ്രമം അത്യാവശ്യമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. കിടപ്പ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കോവിഡ് രോഗികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താനാവുന്നതാണ് ഓര്‍ഡിനന്‍സ്. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട്.

 

chandrika: