അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
ഇന്നലെ രാത്രി താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു സംഭവം. രാത്രി 12ഓടെ അഞ്ചുപേരെത്തി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിക്കുകയായിരുന്നു. തീര്‍ന്നെന്ന് പറഞ്ഞതോടെ സംഭവം വാക്കുതര്‍ക്കത്തിലേക്ക് എത്തി. ഇത് പിന്നീട് ആക്രമണത്തിന് വഴിമാറുകയായിരുന്നു.
ഉടമ ഫഈദിനും ജീവനക്കാരനായ മെഹ്ദി ആലമിനും മര്‍ദനമേറ്റു. കടയിലെ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.