X

ഉച്ചഭക്ഷണ ഫണ്ട് : കുടിശ്ശിക 29നു മുമ്പ് നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സകൂൾ ഉച്ചഭക്ഷണ ഫണ്ട് 29 നകം അനുവദിക്കാമെന്ന് സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. സീനിയർ അഡ്വക്കറ്റ് ടി.മധു ഹാജരായി.

സ്കൂൾ ഉച്ചഭക്ഷണം കേന്ദ്ര പദ്ധതിയാണെന്നും കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് തടസ്സമെന്നും സർക്കാർ പ്ലീഡർ വാദിച്ചു. പ്രധാനാധ്യാപകർ ഇതിനകം ചെലവഴിച്ച തുക എന്ന് കൊടുക്കുമെന്ന് കോടതി ആരാഞ്ഞു. പതിനാല് ദിവസത്തിനകം കൊടുക്കാമെന്ന് സർക്കാർ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഉച്ചഭക്ഷണച്ചുമതലയിൽ നിന്ന് പ്രധാനാധ്യാപകനെ ഒഴിവാക്കണമെന്ന കെ.പി.പി.എച്ച്.എ.യുടെ വാദം പ്രസക്തമാണെന്ന് വാദം കേട്ട ജസ്റ്റിസ് ടി.ആർ.രവി നിരീക്ഷിച്ചു.

കേസ് 29 ലേയ്ക്ക് മാറ്റി. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ സംസ്ഥാന സർക്കാർ അനാസ്ഥ തുടരുകയാന്നെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡൻറ് പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ പറഞ്ഞു.

webdesk14: