X

യുഎഇയില്‍ മധ്യാഹ്ന വിശ്രമത്തിന് തുടക്കം

അബുദാബി: യുഎഇയില്‍ പുറത്തുജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം ഇന്ന് ജൂണ്‍ 15ന് ആരംഭിക്കും. സെപ്റ്റംബര്‍ 15 വരെയുള്ള മൂന്നുമാസക്കാലമാണ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത മധ്യാഹ്ന വിശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12മുതല്‍ വൈകീട്ട് മൂന്നുമണിവരെ നിര്‍ബന്ധിത വിശ്രമം ഉറപ്പ് വരുത്തണം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവലിയ ആശ്വാസമാണ് നല്‍കുന്നത്. അതേസമയം നിശ്ചിത മണിക്കൂറില്‍കവിഞ്ഞു അധികസമയം ജോലി ചെയ്യിക്കുന്ന കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഓവര്‍ടൈം കണക്കാക്കി അധിക ശമ്പളം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

webdesk11: