X

ഇനിയില്ല ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ഏറ്റവും പഴക്കമുള്ള ബ്രൗസിംഗായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2021 ഓഗസ്റ്റ് 17 മുതല്‍ മുതല്‍ വിന്‍ഡോസ് എക്‌സ്‌പ്ലോററിന് സാങ്കേതിക പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് തന്നെ ഏറ്റവും വേഗത കുറഞ്ഞ ബ്രൗസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. ഈ ബ്രൗസര്‍ നിര്‍ത്തുന്നതില്‍ ടെക് ലോകത്തിന് വലിയ നഷ്ടമൊന്നുമില്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.

കമ്പനിയുടെ 365 ആപ്ലിക്കേഷനുകളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനാണ് പഴയ ബ്രൗസര്‍ സോഫ്റ്റ് വെയറിനെ കമ്പനി കയ്യൊഴിയുന്നത്. ഇതോടൊപ്പം അടുത്തവര്‍ഷം മാര്‍ച്ച് 21 മുതല്‍ എച്ച്ടിഎംഎല്‍ അടിസ്ഥാനമാക്കിയുള്ള ലഗസി എഡ്ജ് ബ്രൗസറും കമ്പനി ഒഴിവാക്കും.

മെക്രോസോഫ്റ്റ് എന്ന കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തിറക്കിയത്.ഇത് ആദ്യം എത്തിയത് 1995 ഓഗസ്റ്റിലാണ്. 2002-2003 കാലയളവില്‍ ഏതാണ്ട് 95 ശതമാനം കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ്.

chandrika: