ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് യുഎസ് തൊഴിലാളികള്‍ക്ക് പരിധിയല്ലാതെ അവധി അനുവദിക്കുന്നു. അടുത്ത ആഴ്ച മുതലാണ് അവധിയുടെ കാര്യത്തില്‍ കമ്പനി ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുന്നത്. നിലവില്‍ തുടരുന്ന നാലാഴ്ചത്തെ അവധിക്കാല നയം ഒഴിവാക്കുകയും ചെയ്യും. ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് മൈക്രോസോഫ്റ്റ് വിവരം അറിയിച്ചത്.
ജനുവരി 16ന് മാറ്റങ്ങള്‍ ആരംഭിക്കുമെന്നും പുതിയ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ പോലും അവധിക്കാലം ലഭിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഈ പുതിയ അവധി രീതിക്കൊപ്പം 10 കോര്‍പ്പറേറ്റ് അവധികള്‍, സാധാരണ അവധികള്‍, ആരോഗ്യ അവധി എന്നിവ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യും. അവധി എടുക്കാതെ ബാക്കിയാവുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് അതിന് പ്രതിഫലം നല്‍കുമെന്നും കമ്പനി അറിയച്ചു.