X

നവജാത ശിശുക്കള്‍ക്ക് ഭീഷണിയായി മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം

ആംസ്റ്റര്‍ഡാം: നവജാത ശിശുക്കള്‍ക്ക് ഭീഷണിയായി മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം. നെതര്‍ലാന്‍ഡ്‌സിലെ ഗവേഷകരാണ് ആശങ്കാജനകമായ വിവരം പുറത്തുവിട്ടത്. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മാമാരില്‍നിന്ന് ശേഖരിച്ച മുലപ്പാലില്‍ മൈക്രോപ്ലാസ്റ്റിക് അംശമുള്ളതായി ഗവേഷണ സംഘം പറയുന്നു.

പഠനവിധേയരായ അമ്മമാരുടെ ആഹാരത്തില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയാണ്. പ്ലാസ്റ്റികില്‍നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. പോളീയീഥലെയ്ന്‍, പി.വി.സി, പോളിപ്രോപൈലീന്‍ എന്നിവയാണ് മുലപ്പാലില്‍ അടങ്ങിയിരിക്കുന്നതെന്ന് പോളിമേഴ്‌സ് ജേണല്‍ പറയുന്നു.

Test User: