X
    Categories: MoreViews

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളാപ്പിള്ളി കൈമാറുന്നില്ലെങ്കില്‍ എന്തുകൊണ്ട് റെയ്ഡ് നടത്തി കണ്ടെത്തുന്നില്ലെന്നും കോടതി ചോദിച്ചു.
മാനദണ്ഡങ്ങള്‍ മറികടന്നാണ് എസ്.എന്‍.ഡി.പിയെ മൈക്രോ ഫിനാന്‍സിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. വെള്ളാപ്പിള്ളി അടക്കമുള്ള നാല് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. വെള്ളാപ്പിള്ളി നടേശന്റെ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍, കെ.കെ മാഹേശ്വരന്‍, കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവരാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 15 കോടിയോളം രൂപയുടെ തട്ടിപ്പ് ആരോപിച്ചാണ് കേസ്.

chandrika: