തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം.
കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍ ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടു പോകാനാകില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും വെള്ളിയാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോര്‍ട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.