X

വ്യാപക അനുശോചനം


കോഴിക്കോട്: എം.ഐ തങ്ങളുടെ നിര്യാണത്തില്‍ മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ചെയര്‍മാന്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ഉപനേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ്, മുസ്്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, സി മോയിന്‍കുട്ടി, ഹാജി പി.എച്ച് അബ്ദുസലാം ഹാജി, കെ.ഇ അബ്ദുറഹിമാന്‍, മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്്മത്തുളള, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്‌റ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു, കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേല്‍, ഹനീഫ മൂന്നിയൂര്‍, ഇബ്രാഹീം മുറിച്ചാണ്ടി, കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ.അബൂസിദ്ദീഖ്, നജീബ് കാന്തപുരം, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ , ജന സെക്രട്ടറി വി.കെ മൂസ തുടങ്ങിയവര്‍ അനുശോചിച്ചു.
വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംഘടനകളും അനുശോചന സന്ദേശമറിയിച്ചു. എം.ഐ തങ്ങളുടെ നിര്യാണത്തോടെ മതേതര ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെയും ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള മാധ്യമ പ്രവര്‍ത്തകനെയുമാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ദാര്‍ശനിക മുഖവും ധിഷണാശാലിയുമായിരുന്നു എം.ഐ തങ്ങളെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളവും ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ലയും അനുശോചിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ധൈഷണിക നേതൃത്വമായിരുന്നു എം.ഐ തങ്ങളെന്ന് കെ.എസ്.ടു.യു സംസ്ഥാന പ്രസിഡണ്ട് എ.കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി.കെ മൂസ്സ, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, സെക്രട്ടറി പി.കെ.എം ഷഹിദ്, എം അഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വിയോഗം കനത്ത നഷ്ടമാണെന്നും നികത്താനാവാത്ത രാഷ്ട്രീയ പണ്ഡിതനായിരുന്നു അദ്ദേഹമെന്നും മുന്‍ പി.എസ്.സി അംഗം ടി.ടി ഇസ്മയില്‍ അനുശോചിച്ചു. പ്രവാസി മലയാളിയോട് ജീവിതം ഓര്‍മ്മിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് യു.എ.ഇ കെഎം.സി.സി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി എം.കെ അബ്ദുള്‍ റസാഖ് പേരാമ്പ്ര, ഐ.എന്‍.എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി തുടങ്ങി നിരവധി പേര്‍ അനുശോചനമറിയിച്ചു.

web desk 1: