മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,924പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52,412പേര്‍ രോഗമുക്തരായി. 351പേര്‍ മരിച്ചു. 38,98,267പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,824പേര്‍ മരിച്ചു.
രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,967പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,408പേര്‍ രോഗമുക്തരായി. 53പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 12,897പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 6,836പേര്‍ രോഗമുക്തരായി. 79പേര്‍ മരിച്ചു. കര്‍ണാടകയില്‍ 15,785 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 10,941 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.