നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
ബി.ജപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുര്‍, പുണെ എന്നീ സീറ്റുകളില്‍ ബിജെപിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം.പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളില്‍ എന്‍.സി.പിയും വിജയിച്ചു. ധുലെനന്ദുര്‍ബറില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഒരുമിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താനാകുന്നില്ല എന്നതാണ് ബിജെപി. ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി.
ആര്‍എസ്എസ് ആസ്ഥാനത്തേറ്റ തിരിച്ചടി ബിജെപിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ഉറപ്പാണ്. നാഗ്പൂരില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന ബിജെപിയുടെ അമിത വിശ്വാസം തകരുന്നതിനാണ് മഹാരാഷ്ട്രയിലെ നിയമസഭ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തകര്‍ക്കാന്‍ ഒരുമിച്ച് നിന്ന കോണ്‍ഗ്രസ്-ബിജെപി-എന്‍സിപി സഖ്യത്തിന്റെ ശക്തി വീണ്ടും തെളിഞ്ഞു കണ്ട തെരഞ്ഞെടുപ്പായിരുന്നു കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. അടിസ്ഥാനരഹിതമായ നിലപാടുകള്‍ മുഖമുദ്രയാക്കി വിജയം നേടുകയെന്ന ബിജെപിയുടെ തന്ത്രത്തിനാണ് വീണ്ടും തിരിച്ചടി ഏറ്റിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ബിജെപിയുടെ അടിവേര് ഇളക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.