പനി പടരുന്നു ; എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചു

എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

webdesk15:
whatsapp
line