X

എം.ജി സര്‍വ്വകലാശാലയില്‍ ഫ്‌ലിപ്പിങ് പഠനം

കോട്ടയം: എം.ജി സര്‍വകലാശാല ക്യാംപസില്‍ ഇനി വിദ്യാര്‍ഥികള്‍ ക്ലാസെടുക്കും. അധ്യാപകര്‍ക്കു പകരം വിദ്യാര്‍ഥികള്‍ ക്ലാസ് നയിക്കുന്ന ഫ്‌ലിപ്പിങ് പഠന സമ്പ്രദായത്തിനു സര്‍വകലാശാലയില്‍ തുടക്കമാകുന്നു. തുടര്‍ന്ന് കോളജുകളിലും വ്യാപിപ്പിക്കാനാണു തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ നാനോ സയന്‍സ്–ടെക്‌നോളജി കേന്ദ്രത്തില്‍ പദ്ധതി ആരംഭിച്ചു. യു.എസിലെ ശൈലിയില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ടാണു വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന്റെ പദ്ധതി.

സെമിനാറുകളില്‍ നിന്നു വ്യത്യസ്തമായി എല്ലാവരും ഒരേ വിഷയത്തില്‍ ക്ലാസെടുക്കാന്‍ തയാറായെത്തുന്നു എന്നതാണ് ഫ്‌ലിപ്പിങ്ങിന്റെ പ്രത്യേകത. അധ്യാപകന്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥി ആദ്യം ക്ലാസെടുക്കും. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളും ചെറു സംഘങ്ങളായി ചര്‍ച്ച ആരംഭിക്കും. ഇതില്‍ ഉയരുന്ന സംശയങ്ങള്‍ക്ക് അധ്യാപകനും ക്ലാസെടുത്ത വിദ്യാര്‍ഥിയും ഉത്തരം പറയും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങളും ക്രോഡീകരിക്കും.

chandrika: