X

എം.ജി ഡിഗ്രി / പി.ജി ഏകജാലക പ്രവേശനം

സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഓപ്ഷന്‍
രജിസ്‌ട്രേഷന്‍ 3 വരെ; സപ്ലിമെന്ററി അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 6ന് പ്രസിദ്ധീകരിക്കും

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് സെപ്റ്റംബര്‍ 3ന് വൈകീട്ട് 5 മണി വരെ പുതുതായി ഓപ്ഷന്‍ നല്‍കാവുന്നതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്തുന്നതാണ്.

അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്.
അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പറായിരിക്കും. ലോഗിന്‍ ചെയ്തശേഷം അപേക്ഷകന് താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതുമാണ്. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് പുതുതായി ഫീസൊടുക്കി സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്.

സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. ഓപ്ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 6ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മെരിറ്റ് സംവരണ സീറ്റുകളിലേക്കുള്ള ഫൈനല്‍
അലോട്ട്‌മെന്റ്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍
സെപ്റ്റംബര്‍ 3 മുതല്‍ 4 വരെ

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്‌മെന്റിന് നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി ഫൈനല്‍ അലോട്ട്‌മെന്റ് നടത്തുന്നതാണ്.

അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തിന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്. ഇതിനായി സെപ്റ്റംബര്‍ 4ന് വൈകുന്നേരം 5 മണി വരെ പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്.

ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി അപേക്ഷകന്‍ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പറായിരിക്കും. ലോഗിന്‍ ചെയ്തശേഷം അപേക്ഷകന് താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതുമാണ്.

ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. ഓപ്ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യു.ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഫൈനല്‍ അലോട്ട്‌മെന്റിലൂടെ ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. മാനേജ്‌മെന്റ്/കമ്മ്യൂണിറ്റി ക്വാട്ടാകളിലെ പ്രവേശന നടപടിക്രമങ്ങളും 17നകം പൂര്‍ത്തീകരിക്കേണ്ടതാണ്.

chandrika: