തിരുവനന്തപുരം:സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ സംസ്ഥാനത്ത് 5 പേര്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് സിക വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 41 ആയി ഉയര്‍ന്നു.