X
    Categories: CultureMoreViews

‘ഇത് ഫാസിസത്തിന്റെ ആഴ്ച’ ജുഡീഷ്വറിക്കെതിരെ തുറന്നടിച്ച് ജിഗ്നേഷ് മേവാനി

ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ ‘ഫാസിസ്റ്റ്’ സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം വ്യവസ്ഥാപിതമായി നടക്കുന്നുണ്ടെന്നും 2019-ല്‍ ബി.ജെ.പി പരാജയപ്പെടുത്തുക അനിവാര്യമാണെന്നും മേവാനി പറയുന്നു.

സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ മേവാനി കുറിച്ചതിങ്ങനെ:

ഫാസിസത്തിന്റെ ഈയാഴ്ച:
– കോടതി അസീമാനന്ദിനെ വെറുതെ വിടുന്നു. ‘കാവി ഭീകരത’ എന്നൊന്ന് ഇല്ല. അദ്ദേഹം ഇനി ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്തും.
– ജഡ്ജി ലോയയെ ആരും കൊന്നതല്ല. ആരെങ്കിലും അമിത് ഷായ്‌ക്കെതിരെ ചോദ്യങ്ങളുയര്‍ത്തുമ്പോള്‍ അവര്‍ സ്വയം അങ്ങ് മരിച്ചുപോവുകയാണ്.
– മായാ കോട്‌നാനിയെ വെറുതെ വിട്ടു. നരോദാ പാട്യയിലെ 97 പേരെ ആരും കൊന്നതല്ല.

കലാപ കേസിലെ പ്രതി മായാ കോട്‌നാനിയെ വെറുതെ വിട്ടത് നിരാശാജനകമാണെങ്കിലും നമുക്കതില്‍ അത്ഭുതമില്ല. 2014-നു ശേഷം ജനാധിപത്യത്തെ വ്യവസ്ഥാപിതമായി തന്നെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. 2019-ല്‍ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതു മാത്രമാണ് ഒരേയൊരു പരിഹാരം; ഗണ്യമായൊരു മാറ്റത്തിന് അത് കാരണമായേക്കില്ല എങ്കില്‍പ്പോലും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: