ന്യൂഡല്‍ഹി: മീറ്റൂ ക്യാമ്പയിന്‍ ഒരു തെറ്റായ സന്ദേശമാണെന്നും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ പണം വാങ്ങിയാണ് പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി എം.പി ഉദിത് രാജ്.
സ്ത്രീകള്‍ പണം വാങ്ങിയ ശേഷം ആരോപണം ഉന്നയിക്കുന്നത്. രണ്ടു മുതല്‍ നാലു ലക്ഷത്തോളം രൂപ ഇങ്ങനെ വാങ്ങുന്നു. അത് കഴിഞ്ഞാല്‍ മറ്റൊരാള്‍ക്കെതിരെ ആരോപണവുമായി വരുന്നു. ഇത് ശരിയല്ലെന്നും ബി.ജെ.പി എം.പി അഭിപ്രായപ്പെട്ടു.
മീറ്റൂ ക്യാമ്പയിന്‍ ആവശ്യമാണ്. എന്നാല്‍ 10 വര്‍ഷത്തിനു ശേഷം ലൈംഗിക പീഡനം ആരോപിക്കുന്നതിന്റെ ഉദ്ദേശമെന്താണ്. വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവങ്ങളുടെ സത്യാവസ്ത എങ്ങനെയാണ് പരിശോധിക്കുക.
ഇത് ദുഷ്ട സ്വഭാവമാണ്. ഇവ ദുരുപയോഗം ചെയ്യില്ലെന്ന് എങ്ങനെ പറയാനാകും. ഇതിലൂടെ ഒരു വ്യക്തിയുടെ ജീവിതമാണ് നശിപ്പിക്കപ്പെടുന്നത്, ഉദിത് രാജ് വ്യക്തമാക്കി.