X

യൂറോപ്പില്‍ ഇസ്‌ലാമോഫോബിയ വളരുന്നുണ്ട്; അതിനെ കാരുണ്യം കൊണ്ട് നിരായുധമാക്കണം- മെസൂദ് ഓസില്‍

ലണ്ടന്‍: യൂറോപ്പില്‍ ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വര്‍ധിച്ചു വരുന്നതായി വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസൂദ് ഓസില്‍. ഇത്തരം ഭീതികളെ കാരുണ്യം കൊണ്ട് നേരിടണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

‘ദൗര്‍ഭാഗ്യകരമായ രീതിയില്‍ യൂറോപ്പിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വര്‍ധിച്ചു വരുന്നുണ്ട്. മാധ്യമങ്ങള്‍ അതില്‍ വലിയ പങ്കുവഹിക്കുന്നു. അതിനെ ശക്തിപ്പെടുത്തുന്ന തരത്തില്‍ നാം പ്രതികരിക്കരുത്. അതിനെ കാരുണ്യം കൊണ്ട് നിരായുധരാക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുക’- അദ്ദേഹം കുറിച്ചു.

നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ നിന്റെ ശത്രുക്കള്‍ നിന്റെ ബന്ധുക്കളാകുന്നു എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തവും ഓസില്‍ പങ്കുവച്ചു.

2018ല്‍ ജര്‍മന്‍ ദേശീയ ടീമില്‍ നിന്നു വിരമിച്ച ഓസില്‍ ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണലിന് വേണ്ടിയാണ് കളിക്കുന്നത്.

Test User: