X

തിരിച്ചുവരവില്ലെന്ന് ഉറപ്പാവുന്നു; ‘സുവാരസിനൊപ്പം മെസിയുടെ ഫെയര്‍വല്‍’

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നീണ്ട 16 വര്‍ഷത്തെ ബന്ധമുള്ള സ്പാനിഷ് ക്ലബിനോടും ക്യാമ്പ് നൗ വിനോടും വിടപറയുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നു. മെസിയുടെ ട്രാന്‍ഫര്‍ വാര്‍ത്ത കാറ്റലോണിയയില്‍ പ്രതിഷേധ കൊടുങ്കാറ്റായതും താരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ബാഴ്‌സ മാനേജ്ന്റിന്റെ നീക്കങ്ങളും അസ്ഥാനത്താകുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബെര്‍ത്തോമയോ കൂടികാഴ്ചക്ക് ശ്രമിച്ചിട്ടും അദ്ദേഹവുമായി സഹകരിക്കാന്‍ മെസി തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. മെസി തീരുമാനം പില്‍വലിച്ചാല്‍ രാജിവക്കാമെന്ന് ബെര്‍ത്തോമയോ വ്യക്തമാക്കിയിട്ടും ഇനി മടക്കമില്ലെന്ന തീരുമാനത്തിലാണ് ബാഴ്്‌സ നായകന്‍. എന്നാല്‍, കരാര്‍ ലംഘനം ഒഴിവാക്കാന്‍ പുതിയ കോച്ച് കോമാനുമൊത്തുള്ള പരിശീലത്തിന് മെസി ഇറങ്ങുമെന്നാണ് സൂചന.

അതേസമയം, മെസിയുടെ സ്പാനിഷ് വിടവാങ്ങല്‍ വ്യക്താമാക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വര്‍ഷങ്ങളായി ഒപ്പം പന്തു തട്ടിയ സുവാരസിനൊപ്പം കഴിഞ്ഞ ദിവസം മെസി വിരുന്നിന് പോയതായാണ് റിപ്പോര്‍ട്ട്. ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ഫെര്‍വല്‍ പാര്‍ട്ടിക്കായാണ് ഇരുവരും കൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്‌സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ് മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദ്യം മെസ്സിയും പിറകെ സുവാരസും ഇറങ്ങുന്ന വിഡിയോയായാണ് പുറത്തുവന്നത്.

 

chandrika: