പാരീസ്: അര്‍ജന്റീന സൂപ്പര്‍ താരം മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്‌പോര്‍ട്‌സ് മാധ്യമമായ ‘ലെക്യുപ്’ റിപ്പോര്‍ട്ട് ചെയ്തു. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
മണിക്കൂറുകള്‍ക്കകം താരം പാരീസില്‍ എത്തിച്ചേരും. ബാഴ്‌സയുമായുള്ള നീണ്ട രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിച്ച ശേഷം വികാരനിര്‍ഭരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം മെസി ക്ലബ് വിട്ടത്. എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അര്‍ജന്റീനിയന്‍ ഇതിഹാസമെത്തുന്നത്. ഇതോടെ, പി.എസ്.ജിയുടെ സ്‌ക്വാഡ് മറ്റേത് യൂറോപ്യന്‍ ക്ലബ്ബിനേക്കാളും കരുത്തരാകും.
300 കോടിരൂപ (35 ദശലക്ഷം യൂറോ)യാണ് വാര്‍ഷിക പ്രതിഫലം. കരാര്‍ 2024വരെ നീട്ടാമെന്നും പിഎസ്ജി അറിയിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി മെസി ഇന്ന് പാരീസില്‍ എത്തും. നിലവില്‍ ബാഴ്‌സലോണയിലാണ് മെസി ഉള്ളത്.