മോസ്‌കോ: റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനുപയോഗിക്കുന്ന ഔദോഗിക
പന്ത് ടെല്‍സ്റ്റാര്‍18 അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി പുറത്തിറക്കി. വ്യാഴായ്ച നടന്ന പരിപാടിയിലാണ് അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍18 മെസ്സി പുറത്തിറക്കിയത്. ബ്ലാക് ആന്റ് വൈറ്റ് കോമ്പനേഷനിലാണ് ടെല്‍സറ്റാര്‍18 ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1970 ല്‍ മെക്‌സികോയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലാണ് ആദ്യമായി അഡിഡാസ് കമ്പനി ലോകകപ്പിന് ഫുട്‌ബോള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. പെലെ, മുള്ളര്‍, പെഡ്രോ റോച, ബോബി മൂര്‍ തുടങ്ങി ലോകോത്തര താരങ്ങള്‍ അണിനിരന്ന മെക്‌സികന്‍ ലോകകപ്പിന്റെ ആദര സൂചകമായാണ് അഡിഡാസ് ടെല്‍സ്റ്റാര്‍ 18 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലോകകപ്പിനുപയോഗിക്കുന്ന പന്ത് നേരത്തെ കിട്ടിയതില്‍ സന്തോഷമുണ്ട്. പരിശീലനത്തില്‍ ഔദോഗിക പന്ത് ഇപയോഗിക്കുന്നത് ലോകകപ്പിന് ഗുണം ചെയ്യും. ടെല്‍സ്റ്റാറിന്റെ കളറും രൂപകല്‍പനയും എനിക്ക് ഏറെ ഇഷ്ടമായി മെസ്സി പറഞ്ഞു.
സ്റ്റാര്‍ ഓഫ് ടെലിവിഷന്‍ എന്ന ആശയത്തില്‍ നിന്നാണ് ടെല്‍സ്റ്റാര്‍18 എന്ന പേര് പിറവിയെടുത്തത്. ബ്ലാക് ആന്റ് വെറ്റ് ടിവിയുടെ വരവോടെ 1970ല്‍ മെക്‌സികന്‍ ലോകകപ്പിലാണ് ആദ്യമായി ഫുട്‌ബോളിന് രണ്ടു നിറങ്ങള്‍ ഉപയോഗിച്ചു വരുന്നത്. ടിവിയില്‍ പന്ത് വ്യക്തമായി കാണാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. സ്റ്റാര്‍ ഓഫ് ടെലിവിഷന്‍ എന്നായിരുന്നു ഇതിനെ അന്നു വിശേഷിപ്പിച്ചിരുന്നത്. എന്‍.എഫ്.സി ചിപ്പ് ഉപയോഗിച്ച ടെല്‍സ്റ്റാര്‍ 18 സാങ്കേതിമായും ഡിസൈന്‍ പരമായും മികച്ചു നില്‍ക്കുന്നതാണ്.