ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി മനസ്സു തുറന്നത്.
സുഹൃത്ത്ബന്ധം തുടങ്ങുന്നത് രണ്ടു പേര്‍ തമ്മില്‍ ഇടപഴകുമ്പോഴും ഒന്നിച്ച് സമയം
ചെലവഴിക്കുമ്പോളാണ്. എന്നാല്‍ മാത്രമേ സുഹൃത്തുകള്‍ തമ്മില്‍ പരസ്പരം മനസ്സിലിക്കാന്‍ പറ്റൂ. ഞാനും ക്രിസറ്റിയാനോയും കാണുന്നത് തന്നെ വല്ലപ്പോഴും അവാര്‍ഡ് പരിപാടികള്‍ക്കിടെയാണ്. ആ സമയങ്ങളില്‍ സംസാരിക്കുകയും സൗഹൃതം പങ്കിടാറുമുണ്ട്. പക്ഷെ അദ്ദേഹം എന്റെ നല്ല അടുപ്പമുള്ള സുഹൃത്തല്ല. ഭാവിയില്‍ അദ്ദേഹവും ഞാനുമായി നല്ല ബന്ധം ഉണ്ടാകുമോയെന്നും ഇപ്പോള്‍ പറയാനാകില്ല. മെസ്സി പറഞ്ഞു.
നടപ്പു ഫുട്‌ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാരാണ് മെസ്സിയും ക്രിസ്റ്റിയാനോയും, സ്പാനിഷ് ലീഗില്‍ ബാര്‍സക്കായി മെസ്സി കളിക്കുമ്പോള്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ ബാര്‍സയുടെ ബന്ധവൈരികളായ റയലിനു വേണ്ടിയാണ് കളിക്കുന്നത്. ക്ലബുകള്‍
തമ്മിലുള്ള വൈര്യം ഇരുവരും തമ്മിലുള്ള ബന്ധത്തിലും ബാധകമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
2016-17 സീസണില്‍ ലാലിഗയില്‍ 37 ഗോളുകള്‍ നേടിയാണ് മെസ്സി കരിയറിലെ നാലാം സുവര്‍ണ പാദുകം സ്വന്തമാക്കിയത്. ഇതോടെ, ഈ നേട്ടത്തില്‍ മെസ്സി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കൊപ്പമെത്തി. 2010, 2012, 2013 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് മെസ്സി യൂറോപ്പിലെ ഗോള്‍വേട്ടക്കാരനായത്. നേരത്തെ ഒക്ടോബറില്‍ അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍ പട്ടം നേടി ക്രിസ്റ്റ്യനോ ഈ നേട്ടത്തില്‍ മെസ്സിക്ക് ഒപ്പമെത്തിയിരുന്നു.