പാരീസ്: 2017 ലാണ് ബാര്‍സിലോണ നഗരത്തിന് 40 കീലോമീറ്റര്‍ അകലെ ലിയോ മെസി ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ വാങ്ങിയത്. കളിച്ച് കിട്ടുന്ന വരുമാനത്തില്‍ നിന്നായിരുന്നു ഹോട്ടല്‍ വാങ്ങിയത്. സിറ്റഗസ് പട്ടണത്തില്‍ കടലിന് സമാന്തരമായി സൂപ്പര്‍ ഏഴ് നില ഹോട്ടല്‍. 26 ദശലക്ഷം ഡോളറായിരുന്നു അന്ന് മെസി ഹോട്ടലിനായി മുടക്കിയത്. 77 മുറികളുള്ള സൂപ്പര്‍ ഹോട്ടല്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സ്പാനിഷ് കോടതി ഈ ഹോട്ടല്‍ അടിയന്തിരമായി പൊളിച്ച് മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നു. അനുവദനീയ പരിധി കവിഞ്ഞാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ് കോടതി പറയുന്നത്. വളരെ വലിയ ബാല്‍ക്കണിയാണ്. ഇത് അനുവദിക്കില്ല. മെസി വിലക്ക് വാങ്ങിയതാണ് ഹോട്ടല്‍. നിര്‍മാണത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. ബാല്‍ക്കണി പൊളിക്കാന്‍ നിന്നാല്‍ മൊത്തം കെട്ടിടം പൊളിക്കേണ്ടി വരും. മെസി കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.