മാഡ്രിഡ്:സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തേക്ക് മെസി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
മെസിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിന് തടസം. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. നിലവില്‍ മെസിക്ക് 1200 കോടിയലധികമാണ് വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്. അത് നല്‍കാനാവില്ലെന്നാതായിരുന്നു ക്ലബിന്റെ പ്രതിസന്ധി.
എന്നാല്‍ ബാഴ്‌സയുമായി കരാര്‍ പുതുക്കുമെന്ന് താരം അറിയച്ചതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ അവസാനിച്ചിരുന്നു. 2004 മുതല്‍ ബാഴ്‌സയുടെ താരമാണ് മെസി.