X

ഇഷ്ടമല്ലടാ നിന്നെ ഇഷ്ടമല്ലടാ…

 

ലണ്ടന്‍: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്‍ഡോ നല്‍കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്. പോര്‍ച്ചുഗലിന്റെ നായകന്‍ എന്ന നിലയില്‍ കൃസ്റ്റിയാനോക്ക് വോട്ടുണ്ടായിരുന്നു. എല്ലാ രാജ്യങ്ങളിലെയും നായകന്മാരും പരിശീലകരുമാണ് ഫിഫ വോട്ടെടുപ്പില്‍അ പങ്കാളികളായത്. മൂന്ന് പേര്‍ക്കാണ് വോട്ട് നല്‍കാന്‍ അവസരം. ഇതില്‍ പക്ഷേ കൃസ്റ്റിയാനോ മെസിക്കോ നെയ്മറിനോ വോട്ട് ചെയ്തില്ല എന്നതാണ് രസകരം. മോദ്രിച്ച്, സെര്‍ജിയോ റാമോസ്, മാര്‍സിലോ എന്നിവര്‍ക്കായിരുന്നു റൊണാള്‍ഡോ വോട്ട് നല്‍കിയത്. മെസിയാവട്ടെ മികച്ച താരത്തിനുളള വോട്ട് നല്‍കിയത് ബാര്‍സിലോണയിലെ സഹ മുന്‍നിരക്കാരന്‍ ലൂയിസ് സുവാരസിനായിരുന്നു. ആന്‍ഡ്രിയാസ് ഇനിയസ്റ്റ, നെയ്മര്‍ എന്നിവര്‍ക്കും മെസി വോട്ട് നല്‍കി. ഇംഗ്ലണ്ടിന്റെ കോച്ച് ജെറാത്ത് സൗത്ത്‌ഗേറ്റ് തന്റെ ഒന്നാം നമ്പര്‍ താരമായി റൊണാള്‍ഡോയെ നിര്‍ദ്ദേശിച്ചപ്പോള്‍ മെസിക്ക് അദ്ദേഹം വോട്ട് ചെയ്തില്ല. മോദ്രിച്ചിനും ടോണി ക്രൂസിനുമായിരുന്നു അദ്ദേഹത്തിന്റെ മറ്റ് വോട്ടുകള്‍. അതേ സമയം ബഹമാസ് ടീമിന്റെ നായകന്‍ നകാലെ കോണ്ടെയെയാണ് മികച്ച താരമായി തെരഞ്ഞെടുത്തത്. അദ്ദേഹം കൃസ്റ്റിയാനോക്ക് വോട്ട് ചെയ്തില്ല. മെസിക്ക് ഒരു വോട്ട് നല്‍കി. പല പരിശീലകരും മെസിക്കും കൃസ്റ്റിയാനോക്കും വോട്ട് ചെയ്തില്ല എന്നതും ശ്രദ്ധേയമായിരുന്നു. സ്വിഡിഷ് താരം സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചിന് പലരും വോട്ട് ചെയ്തിട്ടുണ്ട്. കോസ്റ്റാറിക്കന്‍ നായകന്‍ ബ്രയന്‍ റൂയിസ് മികച്ച താരമായി തെരഞ്ഞെടുത്തത് തന്റെ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെയായിരുന്നു.

chandrika: