ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍; സ്ഥിരീകരിച്ച് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ എച്ച്എസ്ബിസി. അര്‍ജന്റീന ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.

14 വര്‍ഷത്തിന് ശേഷം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

webdesk18:
whatsapp
line