ദോഹ: പരുക്കും പ്രയാസങ്ങളും അലട്ടാത്തപക്ഷം ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായ ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തറില്‍ ചരിത്രം രചിക്കും. രണ്ട് പേര്ക്കുമിത് തുടര്‍ച്ചയായ അഞ്ചാം ലോകകപ്പാണ്.
അഞ്ച് ലോകകപ്പുകളില്‍ കളിച്ചവരായി ഇത് വരെ നാല് പേര് മാത്രമാണുള്ളത്. ഇറ്റലിയുടെ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുയിജി ബഫണ് (1998-2014), മെക്സിക്കോയുടെ ഡിഫന്‍ഡര്‍ റഫേല്‍ മാര്‍ക്കസ്, (2002-2018), ജര്‍മനിയുടെ മധ്യനിരക്കാരന് ലോതര്‍ മത്തേവൂസ് (1982-1998), മെക്സിക്കോ ഗോള്‍ക്കീപ്പര്‍ അന്റോണിയോ കാര്‍ബജാല്‍ (1950-1966) എന്നിവര്‍. ഈ പട്ടികയിലേക്കാണ് ഇത്തവണ സി.ആറും മെസിയും ഒപ്പം മെക്സിക്കോയുടെ ഗോള്‍ക്കീപ്പര്‍ ഗുലെര്‍മോ ഒച്ചാവോ, മെക്സിക്കോയുടെ തന്നെ മധ്യനിരക്കാരന് ആന്‍ഡ്രിയാസ് ഗുര്ഡാര്ഡോ എന്നിവര്‍ വരാന്‍ പോവുന്നത്.