മുക്കം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്.
കളന്‍തോട് എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായ ഹര്‍ഷിദ കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. ഇരുകാലുകള്‍ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹര്‍ഷിദ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് മരണം സംഭവിച്ചത്.
രാവിലെ സ്കൂളിലെത്തിയ ഹർഷിദ ക്ലാസിൽ പോയി ബാഗ് വെച്ചതിനു ശേഷം ഹയർ സെക്കൻഡറി ബ്ലോക്കിനു പിന്നിലുള്ള സ്കൂൾ കെട്ടിടത്തിൽ കയറി ചാടുകയായിരുന്നു.
സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്ന ഹര്‍ഷിദ ഡെങ്കിപ്പനി ബാധിച്ച് 15 ദിവസത്തോളം ചികിത്സയിലായിരുന്നു. ഇതേ തുടർന്ന് ഈ വർഷം പരീക്ഷയെഴുതുന്നില്ലെന്നും നല്ലപോലെ പഠിച്ച് അടുത്ത വർഷം പരീക്ഷയെഴുതാമെന്നും ഹർഷിദ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
പിന്നീട് സ്‌കൂളിലെത്തിയ കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ മാനസിക വിഷമമായിരിക്കാം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ കാരണമായതെന്നാണ് കരുതുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.