ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ചില രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും കമല്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.
‘മെര്‍സല്‍ സര്‍ട്ടിഫിക്കറ്റ് നേടിയതാണ്. വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ല. യുക്തിപരമായ പ്രതികരണത്തിലൂടെ വിമര്‍ശനത്തെ നേരിടുക. വിമര്‍ശകരെ നിശ്ശബ്ദരാക്കുകയല്ല വേണ്ടത്. സംസാരിക്കുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്.’ എന്നായിരുന്നു കമലിന്റെ ട്വീറ്റ്.
ബി.ജെ.പി തമിഴ്‌നാട് പ്രസിഡണ്ട് തമിഴിസൈ സൗന്ദര്‍രാജനാണ് മെര്‍സലിലെ ചില ഡയലോഗുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നത്. നോട്ട് നിരോധനം, ഡിജിറ്റല്‍ ഇന്ത്യ, ജി.എസ്.ടി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആസ്പത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടതു മൂലമുണ്ടായ ശിശു മരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഈ സംഭാഷണങ്ങള്‍. എന്നാല്‍, വിജയ് ആരാധകര്‍ ഇതിനെതിരെ ശക്തമായി രംഗത്തു വന്നു.
Related: