X
    Categories: indiaNews

‘പുരുഷന്മാര്‍ക്ക് ആര്‍ത്തവം ഉണ്ടെങ്കില്‍ അപ്പോള്‍ മനസ്സിലാകും’ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട കേസില്‍ രൂക്ഷവിമര്‍ഷനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വനിതാ ജഡ്ജിമാരെ പിരിച്ചുവിടുകയും അവരെ തിരിച്ചെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത കേസില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ജഡ്ജിമാരുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസ്സിലാക്കാതെ ജോലിയില്‍ അവരുടെ കഴിവ് നിശ്ചയിക്കാനാവില്ലെന്ന് കോടതി. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍ കോട്ടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2013ലാണ് ജൂണിലാണ് പ്രൊബേഷന്‍ സമയത്തെ പ്രകടനം മോശമെന്ന് വിലയിരുത്തി ആറ് വനിതാ ജഡ്ജിമാരെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ കോടതിയുടെ പരിഗണനയിലുള്ള കേസായിരുന്നിത്. ജഡ്ജിമാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇതില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്കായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്

സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കാന്‍ രണ്ട് തവണ ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ‘പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലയയ്ക്കാന്‍ എളുപ്പമാണ്. ഈ കേസിന്റെ കാര്യം തന്നെ നോക്കൂ, നമ്മളിത് എത്രനാളായി പരിഗണിക്കുകയാണ്. നാം ജോലിയില്‍ പിറകിലാണെന്ന് പറയാനാകുമോ? ശാരീരികവും മാനസികവുമായൊക്കെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ ജോലിയില്‍ പിന്നിലാണ് എന്ന് പറഞ്ഞ് പറഞ്ഞ് വിടുകയല്ല വേണ്ടത്, പ്രത്യേകിച്ച് സ്ത്രീകളെ. ഇതേ മാനദണ്ഡം തന്നെ പുരുഷന്മാര്‍ക്കും ബാധകമാക്കി നോക്കൂ. എന്താ സംഭവിക്കുന്നതെന്ന് കാണാം’.എന്നായിരുന്നു ജസ്റ്റിസ് നാഗരത്ന  അഭിപ്രായപ്പെട്ടത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിസംബര്‍ പന്ത്രണ്ടിലേയ്ക്ക് മാറ്റി.

 

 

webdesk17: